ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന് പറയുന്നു,
മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!
സൂര്യനു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം?
തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്ക്കുന്നു.
സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു.
കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു.
നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു.
സകല വും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവ രിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല.
ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല.
പുതിയത് എന്നുപറയാന്‍ എന്തുണ്ട്?യുഗങ്ങള്‍ക്ക് മുന്‍പുതന്നെ അതുണ്ടായിരുന്നു.